ഡല്‍ഹി: 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും കുടുംബവും താമസിച്ച വീടിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. തന്റെ ബാല്യം ചിലവഴിച്ച ഗുരുഗ്രാമിലെ വീട് ഇന്നൊരു കടയായി മാറ്റിയത് കണ്ടതോടെയാണ് സ്മൃതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ടി.വി പ്രൊഡ്യൂസര്‍ ഏക്താ കപൂറിന്റെ എ.എല്‍.ടി ബാലാജി എന്ന വീഡിയോ ചാനലില്‍ വരാന്‍ പോകുന്ന ‘ഹോം’ എന്ന സീരിസിന്റെ പ്രചരണാര്‍ത്ഥമായിരുന്നു സ്മൃതി തന്റെ പഴയ വീട്ടിലെത്തിയത്. സന്ദര്‍ശനം. സ്മൃതി ഇറാനി കണ്ണീര് തുടച്ച് വീടിന് മുന്നില്‍ നില്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഗുരുഗ്രാമിലെ പഴയ വീട് നിന്നിരുന്ന ഇടത്ത് എത്തിയ സ്മൃതി അവിടുത്തെ താമസക്കാരുമായി സംസാരിക്കുന്നതും ചിലരെ തിരിച്ചറിയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തന്റെ വീടിന്റെ സ്ഥാനത്ത് പുതിയ കട കാണുന്നതോടെ സ്മൃതി കരയുകയായിരുന്നു. ‘ഒരിക്കല്‍ നമ്മുടെ വീടായിരുന്ന ഇടം ഇന്ന് അവിടെയില്ല എന്നറിയുന്നത് ഏറെ വേദനനാജനകമാണ്. പക്ഷെ കയ്പേറിയതും മധുരമുള്ളതുമായ ഓര്‍മകളിലൂടെയുള്ള യാത്ര തന്നെയാണ് ജീവിതം’ ഏക്ത വീഡിയോക്ക് താഴെ സ്മൃതി എഴുതി. പണ്ട് ഏറെ സഞ്ചരിച്ചിരുന്ന ഗുരുഗ്രാമിലെ വഴികളിലൂടെ ഒരു റിക്ഷാ യാത്രയും കഴിഞ്ഞാണ് സ്മൃതി മടങ്ങിയത്.
പഴയകാലത്തിലേക്കും ഓര്‍മകളിലേക്കുമുള്ള തിരിച്ചുനടത്തമായിരുന്നു ഈ യാത്രയെന്ന് സ്മൃതി ഇറാനിയും ട്വീറ്റ് ചെയ്തു. വീട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള സമയം മാറി മുംബൈയും മാറി. പക്ഷെ ബന്ധങ്ങളും ഓര്‍മകളും എന്നും ശക്തമായിരിക്കും. സ്മൃതി കൂട്ടിച്ചേര്‍ത്തു. മുന്‍ സിനിമാ താരം കൂടിയായ സ്മൃതിയുടെ ദീര്‍ഘകാല സുഹൃത്തായ ഏക്താ കപൂറാണ് വീഡിയൊ ട്വീറ്റ് ചെയ്തത്.
HOME is not just made up of four walls, but it is love and family that make a house, a HOME! Watch the emotional journey of @smritiirani as she revisits her childhood home and for the first time shares her #MyHOME story with us @altbalaji https://t.co/ZiMCfsdNu2
— Ektaa R Kapoor (@EktaaRKapoor) September 14, 2018
HOME pic.twitter.com/C90qW4TO3F
— Smriti Z Irani (Modi Ka Parivar) (@smritiirani) September 14, 2018
Discussion about this post