കേരളത്തിലുണ്ടായ പ്രളയത്തെതുടര്‍ന്ന് പൊന്നാനി കടലില്‍ അഴിമുഖത്ത് രൂപപ്പെട്ട ഒരുകിലോമീറ്ററോളം നീളം വരുന്ന മണല്‍ത്തിട്ടയില്‍ അപകടം പതിയിരിക്കുന്നത് അറിയാതെ നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത് .
ശക്തമായ മഴയില്‍ മലമ്പുഴ ഡാം – തമിഴ് നാട്ടിലെ ആളയാര്‍ ഡാമും തുറന്നതോടെ വന്‍ മണല്‍ശേഖരമാണ് ഭാരതപ്പുഴ വഴി ഒഴുകിയെത്തിയത് .
കടലില്‍ നിന്നുള്ള വേലിയേറ്റവും ഭാരതപുഴയുടെ തള്ളിച്ചയും മൂലമാണ് പൊന്നാനി അഴിമുഖത്ത് ഇത്തരത്തില്‍ മണല്ത്തിട്ടയുണ്ടാവാന് കാരണം . ഇതിനെ കടല്‍ പിളര്‍ന്നെന്ന വ്യാജപ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചത് . ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ ഈ പ്രദേശത്തേക്ക് വരുവാനരംഭിച്ചത് .
രൂപീകൃതമായ മണല്‍ത്തിട്ട കാണാന്‍ വരുന്നവര്‍ ഇതിനു മുകളിലൂടെ സഞ്ചരിക്കുകയാണ് . ഏത് നിമിഷം വേണമെങ്കിലും അപകടം സംഭവിക്കാവുന്നതാണ് ഇത്തരമൊരു സഞ്ചാരം . ചെറിയൊരു വേലിയേറ്റമുണ്ടായാല്‍ നേരെ കടലിലെക്കാവും ഒഴുകിപ്പോവുക . ഇത്തരത്തില്‍ 2009 ലില്‍ മണല്‍ത്തിട്ട രൂപകൊണ്ടപ്പോള് കാണാനെത്തിയവര്‍ മണല്‍ത്തിട്ടയ്ക്ക് മുകളില്‍ കൂടി സഞ്ചരിക്കുന്ന സമയത്ത് നാലുപേര്‍ ഒഴുക്കില്‍പ്പെടുകയും ഒരാള്‍ മുങ്ങിമരിക്കുകയും ചെയ്തു .
” കടലാണ് , ഏതു നിമിഷവും സ്വഭാവം മാറാം , വേലിയേറ്റമുണ്ടായെക്കാം ” .. ഇവിടെ ഇറങ്ങരുതെന്ന് നാട്ടുകാരും , പോലീസ് അധികാരികളും മുന്നറിയിപ്പ് നല്കുന്നു
Discussion about this post