വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. പോലീസ് പാക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. 14 വയസ്സായ വിദ്യാര്‍ത്ഥിയെയായിരുന്നു പ്രിന്‍സിപ്പല്‍ തന്റെ മുറിയില്‍ വിളിച്ച് വരുത്തിയതിന് ശേഷം അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചത്. ആദ്യം സ്കൂളിലെ കൗണ്സിലര്ക്ക പരാതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൗണ്‍സിലറും പ്രിന്‍സിപ്പലും ഒളിവില്‍ പോവുകയായിരുന്നു.
വേനലവധിക്ക് ശേഷം സ്കൂളില്‍ പോകാന്‍ മടി കാണിച്ച് വിദ്യാര്‍ത്ഥിയോട് കാര്യം തിരക്കിയപ്പോളാണ് മാതാപിതാക്കള്‍ സംഭവമറിഞ്ഞത്.
Discussion about this post