പനാജി: ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് മനോഹര്‍ പരീക്കര്‍ തുടരും. അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി ദേശീയസമിതി നിയോഗിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ട് നല്കി. പരീക്കറുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും നാളെ നടക്കുന്ന കോര്‍ കമ്മിറ്റി മീറ്റിങിന് ശേഷം ഔദ്യോഗികമായി നിലപാട് അറിയിക്കുമെന്നും സമിതി അറിയിച്ചു.
പരീക്കറുടെ ആരോഗ്യസ്ഥിതിയും സംസ്ഥാനത്തെ ഭരണസാഹചര്യവും പഠിച്ച ശേഷമാണ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാംലാല്‍ അംഗമായ മൂന്നംഗ സമിതി ബി.ജെ.പി ദേശീയ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിനയ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി അമേരിക്കയില്‍ ചികില്‍സയിലായിരുന്നു.
Discussion about this post