മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ 20 ദിവസത്തിന് ശേഷം ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. പ്രളയക്കെടുതിയുടെ ദുരിതാശ്വാസ നടപടികളെപ്പറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും.
കഴിഞ്ഞ മാസം മുപ്പതാം തീയ്യതിയായിരുന്നു ഇതിന് മുമ്പ് മന്ത്രിസഭാ യോഗം കൂടിയത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രി ചികിത്സയ്ക്കായി യു.എസിലേക്ക് പോയത്. ഇതിനിടെ കേരളത്തില്‍ ഭരണ സ്തംഭനമാണുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Discussion about this post