കാശ്മീര്‍ താഴ്വരയില് പാക്കിസ്ഥാന് പതാക ഉയര്‍ത്തുന്നത് തുടരുമെന്ന് ഹുരിയത്ത് ചെയര്മാന് സയ്യിദ് അലി ഷാ ഗിലാനി. കാശ്മീരിലെ ജനങ്ങള്‍ പാക്കിസ്ഥാനെയാണ് സ്നേഹിക്കുന്നത്. പാക്കിസ്ഥാന് പതാകകള്‍ കാശ്മീരില്‍ വീശുന്നതിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചതിനു പിന്നാലെയാണ് ഗിലാനിയുടെ പ്രതികരണം. ഒരു ഹുരിയത്ത് നേതാവ് തെക്കന്‍ കാശ്മീരില്‍ നടത്തിയ റാലിക്കിടെ പാക്കിസ്ഥാന് പതാക വീശിയതിനു നീലു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
പാക്കിസ്ഥാന് അഭ്യുദയകാംഷിയായ അയല്‍വാസിയാണെന്നും ഗിലാനി പറഞ്ഞു. പാക് പതാകകള്‍ വീശുന്നത് ഭാവിയിലും തുടരുമെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.
Discussion about this post