റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് .
രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയിലാണ് ബിജെപി മറുപടി നല്‍കിയത് . നാഷണല്‍ ഹെറാള്‍ഡ കേസില്‍ അമ്മയ്ക്കൊപ്പം പ്രതിസ്ഥാനത്ത് നില്ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി . മോദിയെന്ന ആഗോളനേതാവിനെയാണ് രാഹുല്‍ ഗാന്ധി കള്ളനെന്നു വിളിച്ചതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു . ഇതില്‍ കൂടുതലൊന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല . രാഹുല്‍ രാജ്യത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു .
പത്ത് വര്‍ഷമായി മുങ്ങികിടക്കുന്ന കരാര്‍ പൂര്‍ത്തിയാക്കിയത് മോദിയാണ് . ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം രാഹുല്‍ ഉയര്‍ത്തുന്നത് ചൈനയെയും പാകിസ്ഥാനെയും സഹായിക്കാനാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു .
റിലയന്‍സ് കമ്പനിയെ ദസോള്‍ട്ട് ഏവിയേഷന്‍ അവരുടെ പങ്കാളിയാക്കിയത് 2021ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണെന്ന് അദ്ദേഹം ആരോപിച്ചു .
Discussion about this post