പോലിസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതോടെ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തെ പോലിസ് കസ്റ്റഡി ഇന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ ഹാജരാക്കുന്നത്. പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. അതേ സമയം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുമെന്നാണ് സൂചന.
പോലിസ് കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ കോടതി ഇന്ന് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തേക്കും. പാലാ സബ് ജയിലിലേക്കായിരിക്കും ബിഷപ്പിനെ കൊണ്ടുപോകുന്നത്.
അതേസമയം കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമര്‍പിച്ച പൊതു താല്പര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും
Discussion about this post