ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന രണ്ടാം ജയമാണിത്. 238 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 39.3 ഓവറില്‍ ഒന്‍പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ഇത് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സെഞ്ച്വറി നേടി. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് പാക്കിസ്ഥാന് 237 റണ്‍സ് നേടിയത്. കളി ജയിച്ചതോടെ ഇന്ത്യ ടൂര്‍ണമെന്റിലെ ഫൈനലില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. അതേസമയം സൂപ്പര്‍ ഫോര്‍സിലെ മറ്റൊരു കളിയായിരുന്നു ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാനില്‍ ബംഗ്ലാദേശ് വിജയം നേടുകയായിരുന്നു. മൂന്ന് റണ്‍സിനായിരുന്നു ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്.
Discussion about this post