ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയുടെ പീഡനത്തിന്നിരയായ കന്യാസ്ത്രീയുടെ കുടൂംബത്തിന് ഫ്രാങ്കോയുടെ അനുചരന്മാരിൽ നിന്ന് വധഭീഷണി. കേരളാ ഡീ ജീ പീയ്ക്കും, കോട്ടയം പോലീസ് സൂപ്രണ്ടിനും, കാലടി സർക്കിൾ ഇൻസ്പെക്ടറിനും ഈ വിഷയത്തിൽ കന്യാസ്ത്രീയുടെ കുടുംബം പരാതിനൽകി.
പീഡനത്തിന്നിരയായ കന്യാസ്ത്രീയുടെ സഹോദരൻ, സഹോദരി, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് വധഭീഷണിയുണ്ടായത്. ഇവരിൽ പലർക്കുമെതിരേ ഫ്രാങ്കോയുടെ ആളുകൾ കള്ളക്കേസുകളും നൽകിയിട്ടുണ്ട്. പീഡനത്തിന്നെതിരേ സജീവമായി സമരം ചെയ്യുകയും മാദ്ധ്യമങ്ങളോട് സംസാരിയ്ക്കുകയും ചെയ്തതിനാണ് വധഭീഷണിയുണ്ടായത്.
കേസിന്റെ അന്വേഷണം പുരോഗമിയ്ക്കുന്ന സാഹചര്യത്തിൽ ഫ്രാങ്കോയുടെ അനുചരനും ജലന്ധറിൽ സഹോദയ കൺസ്ട്രക്ഷൻ കമ്പനിയുടെ ചുമതലക്കാരനുമായ മാത്യു ചിറ്റുപറമ്പൻ എന്നയാൾ പീഡനത്തിന്നിരയായ കന്യാസ്ത്രീയുടെ സഹോദരിയോട് നേരിട്ട് അവരുടെ മകനേയും കന്യാസ്ത്രീയുടെ സഹോദരനേയും അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി. അതോടൊപ്പംഫ്രാങ്കോയുടെ മറ്റൊരു സഹചാരിയായ ഉണ്ണി ചിറ്റുപറമ്പൻ എന്നൊരാൾ സമരപ്പന്തലിൽ കടന്നുകയറി ഇവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു.
ഫ്രാങ്കോ റിമാൻഡിലായതോടെ അനുചരന്മാർക്ക് ഇവരോടുള്ള വൈരാഗ്യം വർദ്ധിയ്ക്കുമെന്ന് ഇവർ ഭയപ്പെടുന്നു. സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് പീഡനത്തിന്നിരയായ കന്യാസ്ത്രീയുടെ കുടൂംബം പോലീസിനെ സമീപിച്ചിരിയ്ക്കുകയാണ്.
Discussion about this post