വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മകള്‍ മരിച്ചു ബാലഭാസ്ക്കറിന്റെ മകള്‍ മരിച്ചു. രണ്ടരവയസ്സായിരുന്നു മകളായിരുന്ന തേജസ്വിയുടെ പ്രായം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നോവ കാറിലായിരുന്നു കുടുംബം സഞ്ചരിച്ചിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഹൈവേ പോലീസായിരുന്നു ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന ഇവരെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ബാലഭാസ്ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണ്.
Discussion about this post