തന്റെ ആദ്യചിത്രമായ ‘വര്‍മ്മ’യുടെ പ്രതിഫലം മുഴുവനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി നല്‍കിയിരിക്കുകയാണ് തമിഴ് നടന് വിക്രമിന്റെ മകന് ധ്രുവ് വിക്രം. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് ധ്രുവ് തുക കൈമാറിയത്.
തെലുങ്കില്‍ വന്‍ വിജയമായിരുന്നു ‘അര്ജുന് റെഡ്ഡി’യുടെ തമിഴ് പതിപ്പാണ് ‘വര്‍മ്മ’. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്രുവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
ചിത്രം നിര്‍മ്മിക്കുന്ന മുകേഷ് മേത്ത ചിത്രത്തിന്റെ റിലീസ് തീയ്യതി ഒക്ടോബറില്‍ പ്രഖ്യാപിക്കുന്നതായിരിക്കും.
Discussion about this post