ചൈനയിലെ യാങ്സി നദിയില്‍ യാത്രാക്കപ്പല്‍ തകര്‍ന്ന് 450 പേരെ കാണാതായി. ചൈനാക്കാരായ 458 പേരുമായി യാത്ര പോകുകയായിരുന്ന ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. 406 യാത്രക്കാരും 47 ജീവനക്കാരും ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരായ അഞ്ചു പേരുമാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എന്‍ജിനീയറുമടക്കം എട്ടു പേരെ രക്ഷപ്പെടുത്തി. ചുഴലിക്കാറ്റിലകപ്പെട്ടതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ചൈനയില്‍ ബോട്ട് മുങ്ങി എട്ടു വിദേശികളുള്‍പ്പെടെ 22 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post