ഉത്തരാഖണ്ഡില്‍ പര്യവേക്ഷണം നടത്തപ്പെടാത്ത ഒരു ഹിമാലയന്‍ കൊടുമുടിക്ക് മുന്‍ പ്രധാമന്ത്രി അടല്‍ ബിഹാരി വാജ്പെയിയുടെ പേര് നല്‍കുമെന്ന് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് മന്ത്രി സത്പല്‍ മഹാരാജ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗിലെ ഒരു സംഘം പര്യവേക്ഷകര്‍ ഈ കൊടുമുടിയിലേക്ക് പ്രയാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടല്‍ ബിഹാരി വാജ്പെയിക്ക് പ്രകൃതിയോടും കൊടുമുടികളോടുമുള്ള പ്രണയം മൂലമാണ് ഈ കൊടുമുടിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പല സംസ്ഥാന സര്‍ക്കാരുകളും സംസ്ഥാനത്തെ പല സ്ഥലങ്ങളുടെ പേരുകളും വാജ്പെയിയുടെ പേരിലേക്ക് മാറ്റാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ ഏഴ് സ്ഥലങ്ങളുടെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായി വരാനിരിക്കുന്ന നയാ റായ്പൂര്‍ എന്ന പ്രദേശത്തെ അടല്‍ നഗര്‍ എന്ന പേരില്‍ മാറ്റാനും പദ്ധതിയുണ്ട്. ഇത് കൂടാതെ അംബാലയില്‍ നിര്‍മ്മിക്കാനിരിക്കുന്ന പ്ലാനറ്റോറിയത്തിന്റെ പേരും വാജ്പെയിയുടേതായിരിക്കും.
Discussion about this post