ഐഫോണില്‍ സെര്‍ച്ച് ചെയുമ്പോള്‍ നേരെ ഗൂഗിളിലേക്ക് പോവുന്നത് ശ്രദ്ധിച്ചട്ടില്ലേ ? ഇതിനു വേണ്ടി മോഹവിലയാണ് ഗൂഗിള്‍ ആപ്പിള്‍ കമ്പനിയ്ക്ക് നല്കി അവകാശം ഓരോ വര്‍ഷവും സ്വന്തമാക്കുന്നത് .
65,000 കോടി രൂപയാണ് ഇത്തവണ സെര്‍ച്ച് എഞ്ചിന് നിലനിറുത്തുന്നതിനായി ഇത്തവണ ഗൂഗിള്‍ നല്‍കുന്നതെന്നാണ് ബിസിനസ് ഇന്‍സൈഡറിന്റെ അനലൈസ്റ്റുകള് റിപ്പോര്‍ട്ട് ചെയ്യുന്നത് .
അടുത്ത വര്‍ഷം 87,000 കോടി രൂപ വരെ ആയെക്കാം എന്നാണു അനലൈറ്റിസ്റ്റുകള് അഭിപ്രായപ്പെടുന്നത് . കഴിഞ്ഞ വര്‍ഷം നല്‍കിയത് 21,750 കോടി രൂപ ആയിരുന്നു .
ആപ്പിള്‍ന്റെ സെര്‍ച്ച് സഹായിയായ സിരിയില്‍ നിന്നും ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്യുന്ന ഓരോന്നിനും കണക്കാക്കിയാണ് ഈ തുക നിശ്ചയിചിരിക്കുന്നത് . അന്ട്രോയിഡിനെക്കാളും ഗൂഗിള്‍ സെര്‍ച്ച് ട്രാക്കിന്റെ വലിയൊരു അളവ് ഐഫോണുകളില്‍ നിന്നുമാനെന്നാണ് കണക്കുക്കൂട്ടുന്നത് .
നിലവില്‍ ഐഫോണിന്റെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന് ഗൂഗിള്‍ ആണെങ്കിലും സിരി വഴിയുള്ള സെര്‍ച്ചുകള്‍ക്ക് ബിന്ഗും കമ്പനി ഉപയോഗിക്കുന്നുണ്ട് .
Discussion about this post