ഡല്‍ഹി: പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂടി. കേരളത്തില്‍ സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡര്‍ ഒന്നിന് 54 രൂപ വര്‍ധിച്ച് 869.50 രൂപയായി്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍നിന്നും 1497 രൂപയാക്കി വര്‍ധിപ്പിച്ചു.
ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി.
രാജ്യാന്തര വിപണിയിലെ വില, വിദേശ നാണ്യവിനിമയത്തിലെ വ്യതിയാനം എന്നിവ വിലയെ സ്വാധീനിക്കുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ.ഒ.സി)പ്രസ്താവനയില്‍ അറിയിച്ചു.
സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിന്‍ഡറിന് 2.89 രൂപ മാത്രമാണ് വര്‍ധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാമെന്നും ഐ.ഒ.സി കൂട്ടിച്ചേര്‍ത്തു.
Discussion about this post