നിലവിലെ സംസ്ഥാന സര്‍ക്കാര്‍ ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയ കണ്ണൂര്‍ വാരത്തെ ശ്രീധരന് ഡിസ്റ്റലറി ഒരു വര്‍ഷത്തോളം പൂട്ടിക്കിടന്നത് സി.ഐ.ടി.യു സമരം മൂലം. കണ്ണൂരിലെ സിപിഎം നേതാക്കള്‍ ചേര്‍ന്നാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
1998ല്‍ നായനാര്‍ സര്‍ക്കാരായിരുന്നു ശ്രീധരന്റെ കെ.എസ്.ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇതിന്റെ പ്രവര്‍ത്തനം 1999ല്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ശമ്പളവര്‍ധന ആവശ്യപ്പെട്ട് 2005ല്‍ സിഐടിയു സമരം നടത്തുകയും ഒരുവര്‍ഷത്തോളം നീണ്ട സമരത്തിനൊടുവില്‍ ഒത്തുതീര്‍പ്പാവുകയും ചെയ്തു.
ഏറ്റവും അവസാനം അപേക്ഷ നല്കി ആദ്യം അനുമതി നേടിയ ശ്രീധരന് സഹായം ചെയ്തത് കണ്ണൂരിലെ സിപിഎം നേതൃത്വമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതിമാസം അഞ്ച് ലക്ഷം കെയ്സ് ബിയര്‍ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ ശ്രീധരന് നല്‍കിയിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് എക്സൈസ് വകുപ്പ് മറുപടി നല്കി. 1999ല്‍ നിര്‍ത്തിവച്ച ബ്രൂവറി അനുമതി കേരളത്തില്‍ പുനരാരംഭിച്ചത് എ.കെ.ആന്റണിയാണെന്നും, അത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് രമേശ് ചെന്നിത്തലയാണെന്നും എക്സൈസ് വകുപ്പ് പറയുന്നു. ഇപ്പോള്‍ നാല് കേന്ദ്രങ്ങള്‍ക്കും നല്‍കിയത് തത്വത്തില്‍ അനുമതിയാണെന്നും അത് ഉപയോഗിച്ച് മദ്യം ഉല്‍പാദിപ്പിക്കാനാവില്ലെന്നും എക്സൈസ് വകുപ്പ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മറ്റ് ചോദ്യങ്ങള്‍ക്ക് മന്ത്രി നേരത്തെ തന്നെ മറുപടി പറഞ്ഞതാണെന്നും നുണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവിന്റേതെന്നും എക്സൈസ് വകുപ്പ് പറഞ്ഞു.
Discussion about this post