പാക്ക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്ടിസ്താനില് തെരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. പ്രദേശം ബലപ്രയോഗത്തിലൂടെ പിടിച്ചടക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പ്രതിഷേധം.
ഗില്‍ജിത് ബാള്‍ടിസ്താന്‍ അടങ്ങുന്ന ജമ്മു കാശ്മീര്‍ സംസ്ഥാനം മുഴുവന്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഗില്‍ജിത് ബാള്‍ടിസ്താന്‍ ശാക്തീകരണ സ്വയംഭരണ ഉത്തരവനുസരിച്ച് ജൂണ്‍ എട്ടിനു തെരഞ്ഞെടുപ്പ് നടത്താനാണ് പാക്കിസ്ഥാന്റെ ശ്രമം. എന്നാല്‍ ഇത് അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്ല്യമാണെന്നും പ്രദേശം പിടിച്ചടക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഗില്‍ജിത് ബാള്ടിസ്താനിലെ ജനങ്ങള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി പാക്ക് അധിനിവേശം മൂലം ചേരി തിരിഞ്ഞുള്ള സംഘര്‍ഷങ്ങളുടേയും തീവ്രവാദത്തിന്റെയും ഇരകളായിക്കൊണ്ടിരിക്കുകയാണ് എന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വികാസ്
സ്വരൂപ് അറിയിച്ചു.
Discussion about this post