2014ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച കൈലാഷ് സത്യാര്‍ത്ഥി ആര്.എസ്.എസിന്റെ വിജയദശമി ജന്മദിനാഘോഷങ്ങളില് മുഖ്യാതിഥിയാകും. ഒക്ടോബര്‍ 19ന് നാഗ്പൂരിലെ രശ്മിഭാഗ് മൈതാനില്‍ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം മുഖ്യാതിഥിയാകുക. ആര്.എസ്.എസിന്റെ 93 -ാം പിറന്നാള്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 18ന് നാഗ്പൂരില്‍ വെച്ച് നടക്കും. ഇതില്‍ സര് സംഘചാലക് ഡോ.മോഹന്‍ ഭാഗവതും പങ്കെടുക്കുന്നതായിരിക്കും.
കൈലാഷ് സത്യാര്‍ത്ഥി മുഖ്യാതിഥിയാകുമെന്ന കാര്യം വിദേശത്തുള്ള സത്യാര്‍ത്ഥിയുടെ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ആര്‍എസ്എസ് ഔദ്യോഗിക മുഖ്യാതിഥിയെ പ്രഖ്യാപിച്ചുകൊണ്ട് ക്ഷണക്കത്ത് ഇറക്കുകയും ചെയ്തു.
2014ല്‍ പാക്കിസ്ഥാന്റെ മലാല യുസഫ്സായിയുമായി ഇദ്ദേഹം നോബേല്‍ സമ്മാനം പങ്കിട്ടിരുന്നു. ഇദ്ദേഹം മധ്യപ്രദേശിലെ വിദിശ സ്വദേശിയാണ്. ‘ബച്പന്‍ ബചാവോ ആന്ദോളന്’ എന്ന കുട്ടികളുടെ ക്ഷേമത്തിനുള്ള പ്രസ്ഥാനമാണ് സത്യാര്‍ഥിയെ നൊബേലിന് അര്‍ഹനാക്കിയത്. ഇദ്ദേഹത്തെ ലോക നേതാക്കളുടെ പട്ടികയില്‍ പെടുത്തി, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യുനസ്കോയുടെ സമിതി അന്താരാഷ്ട്ര പ്രസിദ്ധീകരണത്തില്‍ സത്യാര്‍ഥിയെ പ്രശംസിച്ചിരുന്നു.
Discussion about this post