എറണാകുളം ലുലുമാളില്‍ നിന്ന് മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ആപ്പിള്‍ വാങ്ങിയ അനുഭവവുമായി ഡോക്ടര്‍ വിജയന്. പെട്രോളിയം ഉത്പന്നമായ മെഴുക് ആപ്പിളിന് മുകളില്‍ പുരട്ടി വില്പന നടത്തുന്നത് ഇന്ത്യയില്‍ നിരോധിച്ചിരിക്കെ ലുലുമാള്‍ പോലുള്ള സ്ഥലത്ത് ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്.
എറണാകുളം ഡോ: പടിയാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ പ്രൊഫസറാണ് ഡോക്ടര്‍ വിജയന്. എത്തനിക് ഹെല്‍ത്ത് കോര്‍ട്ട് പോലുള്ള ഫേസ്ബുക്ക് പേജുകള്‍ വിഷയം ചര്‍ച്ചയായിരിക്കുകയാണ്.ഡോക്ടറുടെ അനുഭവം കേള്‍ക്കുക-
മെഴുകു പുരട്ടിയ ആപ്പിള്‍ കേരളത്തില്‍ പുതിയൊരു അനുഭവമല്ല.. എന്നാല്‍ ലുലു സെന്റര്‍ പോലെ കേരളത്തിലെ അനേകായിരങ്ങള്‍ ദിവസേന സന്ദര്‍ശിക്കുന്ന ഒരു സ്ഥലത്ത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ആപ്പിള്‍ വാങ്ങുമ്പോള്‍ അതില്‍ വിഷം കുറവായിരിക്കും എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.. കഴിഞ്ഞ 25/5/15 നു ലുലുവില്‍ നിന്നും ഒരു കിലോ ആപ്പിള്‍ വാങ്ങി.. വിശപ്പുള്ളത് കൊണ്ട് ഒരെണ്ണം വാഹനത്തില്‍ വച്ച് തന്നെ കഴുകി കഴിച്ചു.. ബാക്കി കൊണ്ടുവന്നു മേശപ്പുറത്ത് വച്ചു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഊണ് മേശയുടെ പരിസരമാകെ കീടനാശിനിയുടെ ഒരു ഗന്ധം.. പഴങ്ങളില്‍ തളിക്കുന്ന കീടനാശിനിയുടെ ഒരു ഓര്‍മ്മയുള്ളത് കൊണ്ട് ആപ്പിള്‍ രാത്രി മുഴുവന്‍ ഉപ്പു വെള്ളത്തില്‍ മുക്കി വച്ചു.
രാവിലെ ആപ്പിളുകള്‍ വീണ്ടും കഴുകി എടുത്തപ്പോഴും കീടനാശിനിയുടെ ഗന്ധത്തിനു വ്യത്യാസമില്ല.. കാഴ്ചയില്‍ ആപ്പിളുകള്‍ മനോഹരമാണ് താനും.. മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് ചുരണ്ടി നോക്കി.. പാട പോലെ കട്ടിയ്ക്ക് ഇളകി വരുന്ന മെഴുകു പാളി കണ്ടു ഞെട്ടിത്തരിച്ചിരുന്നു.. അബദ്ധത്തിന് കഴിച്ചു പോയ ആപ്പിള്‍ എന്ത് മാരക ഫലം ഉള്ളില്‍ ഉണ്ടാക്കും എന്നോര്‍ത്ത്..
ആപ്പിളില്‍ കീടങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആപ്പിളില്‍ മെഴുക് സ്പ്രേ ചെയ്തു വരാറുണ്ട്. എന്നാല്‍ അത് പെട്രോളിയം പ്രോഡക്റ്റ് ആയ നമ്മുടെ മെഴുകു തിരി ഉണ്ടാക്കുന്ന മെഴുകല്ല.. ഭക്ഷ്യഎണ്ണയില്‍ നിന്നും വേര്തിരിച്ചെടുക്കുന്നതോ അല്ലെങ്കില്‍ തേനീച്ചയില്‍ നിന്നും എടുക്കുന്നതോ ആയ മെഴുക് മാത്രമേ ആപ്പിളിന് മുകളില്‍ സ്പ്രേ ചെയ്യാന്‍ പാടുള്ളൂ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) നല്കുന്ന നിര്‍ദ്ദേശം ..
ഇത് പെട്രോളിയം മെഴുക് തന്നെയാണോ എന്ന സംശയത്തില്‍ ഡോക്ടര്‍ ഇത് ഒരു സ്പൂണില്‍ എടുത്ത് ചൂടാക്കി നോക്കി.. പെട്രോളിയം മെഴുക് പോലെ 50 ഡിഗ്രീ കഴിഞ്ഞപ്പോള്‍ തന്നെ ഇത് ഉരുകി വെള്ളം പോലെയായി.. വെജിറ്റബിള്‍ എണ്ണയില്‍ നിന്നുമുള്ള മെഴുക് തണുപ്പിച്ചു വച്ചാല്‍ മാത്രമേ കട്ടിയാകുകയുള്ളൂ.. അതുപോലെ തേനീച്ച മെഴുക് വളരെ ഉയര്‍ന്ന ചൂടില്‍ മാത്രമേ ഉരുകുകയുള്ളൂവെന്നും ഡോക്ടര്‍ പറയുന്നു.
കീടനാശിനി ചേര്‍ത്ത പെട്രോളിയം മെഴുക് പുരട്ടി വില്‍പ്പന നടത്തുന്ന ഈ ആപ്പിളുകള്‍ ശരീരത്തിനുള്ളില്‍ ചെന്നാലുണ്ടാകുന്ന മാരക രോഗങ്ങളെ നേരിടാന്‍ ഇപ്പോള്‍ ലഭിക്കുന്ന മരുന്നുകളൊന്നും മതിയാകില്ല.. എന്നും ഡോക്ടര്‍ വിജയന് മുന്നറിയിപ്പ് നല്കുന്നു. ഡോക്ടറുടെ ഫോണ്‍ നമ്പര്‍ സഹിതം അനുഭവം വിവരിച്ച് വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്..
Discussion about this post