ശബരിമലയില്‍ വനിത പോലിസുകാര്‍ കയറുന്നത് ആചാരാനുഷ്ഠാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അക്കാര്യത്തില്‍ വിശ്വാസസമൂഹത്തിന് ആശങ്കയുണ്ട്. ആ ആശങ്ക പരിഹരിക്കാനുള്ള വഴി അവര്‍ തീരുമാനിച്ചു കൊള്ളുമെന്നും എം.ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
”കേരളത്തിലെ വനിത പോലിസുകാരാരും ശബരമലയില്‍ കയറാന്‍ തയ്യാറില്ല എന്നാണ് താന്‍ മനസിലാക്കുന്നത്. അതുകൊണ്ടാണ് ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നാലായിരം വനിത പോലിസുകാരെ കേരളത്തില്‍ ഉള്ളു. നാല്പതിനായിരം പോലിസുകാരെ നിര്‍ത്തിയാലും നടക്കാന്‍ പോകുന്നില്ല. വനിതാ പോലിസു വരട്ടെ നമുക്ക് നോക്കാം.
വനിത പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുക എന്ന് പറഞ്ഞാല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്നു എന്നാണര്‍ത്ഥം. പതിനെട്ടാം പടിയില്‍ ശ്രീകോവിലിന് മുന്നില്‍ പോലിസ് ഡ്യൂട്ടിക്ക് നില്ക്കുമ്പോള് ആചാരങ്ങളും അനുഷ്ഠനങ്ങളും തെറ്റിക്കപ്പെട്ടു. അതിനെ കുറിച്ചാണ് വിശ്വാസികളുടെ ആശങ്ക. ആ ആശങ്ക പരിഹരിക്കാനുള്ള വഴി എന്താണെന്ന് വിശ്വാസികള്‍ തീരുമാനിച്ചു കൊള്ളും”
ബിജെപി തുടക്കം മുതല്‍ സമരരംഗത്തുണ്ടായിരുന്നെങ്കില് വിശ്വാസസമൂഹത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം മാധ്യമങ്ങളുള്‍പ്പടെ ഉന്നയിക്കുമായിരുന്നുവെന്നും, ഇപ്പോള്‍ വിശ്വാസികളുടെ വിളികേട്ട് ബിജെപി വന്നു എന്നതിനാല്‍ അതിന് സാധ്യത ഇല്ലാതായെന്നും രമേശ് പറഞ്ഞു.
ബിജെപിയുടെ വിളികേട്ട് വിശ്വാസികള്‍ എത്തിയതല്ല, വിശ്വാസികള്‍ വിളിച്ച് ബിജെപി വന്നതാണ്. സുപ്രിം കോടതിയെ പഴിക്കുന്നതില്‍ കാര്യമില്ലെന്നും, കേരളത്തിലെ ജനങ്ങള്‍ യുവതി പ്രവേശനത്തെ പിന്തുണക്കുന്നവരെന്ന നിലപാട് സുപ്രിം കോടതിയില്‍ സ്വീകരിച്ച സംസ്ഥാന സര്‍ക്കാരാണ് ഇത്തരമൊരു വിധിക്ക് കാരണക്കാരായതെന്നും രമേശ് പറഞ്ഞു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുന്ന ബോര്‍ഡ് സംവിധാനമല്ലെന്ന് അവര്‍ മനസിലാക്കണമെന്നും എം.ടി രമേശ് പറഞ്ഞു.
https://www.facebook.com/braveindianews/videos/261972047856052/?__xts__[0]=68.ARAg_5Bq-XJDiHaw_WYcUwTmqwzYc_9ijPc4X8nrsbeF1HBHdvi5LeBBiHS9z45VI1mio5t8cp0SUYSjVxOCeIsqBR9HFRuqKiNL4EiKcPYZ24yGMYAWir8BSon2kRVWFPthIE4nYFHQ6FdKabY3VOlSXnxl-GfgCelI25Kr3H_KK5gWv48_&__tn__=-R
Discussion about this post