ഇന്ത്യന്‍ പ്രധാമന്ത്രിയായി മോഹന്‍ലാല്‍ വേഷമിടുന്നു. കെ.വി.ആനന്ദിന്റെ തമിഴ് ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി വരുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡായി വരുന്നത് തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യയാണ്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ ഗാര്‍ഡായാണ് സൂര്യ വേഷമിടുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അംഗ രക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഇതെന്നാണ് സൂചന. നിലവില്‍ കുളു മണാലിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ സമുതിരക്കനിയും, ആര്യയും ബോളിവുഡ് താരം ബോമന്‍ ഇറാനി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടി സായിഷയാണ് ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത്.
ചിത്രം നിര്‍മ്മിക്കുന്നത് ലൈകാ പ്രൊഡക്ഷന്‍സാണ്. യന്തിരന് 2, കത്തി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ലൈകാ പ്രൊഡക്ഷന്‍സാണ്. ജില്ല എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നിലവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ഷൂട്ടിങിലാണ് മോഹന്‍ലാല്‍.
Discussion about this post