കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലായെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞതിന് തൊട്ട് പിന്നാലെ എസ്.പി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിനെ തഴഞ്ഞു. വരാനിരിക്കുന്ന മദ്ധ്യ പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യ രൂപീകരിക്കില്ലെന്ന് അഖിലേഷ് വ്യക്തമാക്കി.
കുറെയേറെ നാളുകളായി തങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടിന് വേണ്ടി കാത്തിരുന്നെന്നും ഇനി അതിന് സാധിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. ഇത് കൂടാതെ സമാജ്‌വാദി പാര്‍ട്ടി ബി.എസ്.പിയുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും അഖിലേഷ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെയും മദ്ധ്യ പ്രദേശിലെയും തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കില്ലെന്ന് മായാവതി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും സഖ്യം രൂപീകരിക്കുന്നതില്‍ വിരോധമില്ലെങ്കിലും മറ്റ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് അതിനോട് താല്‍പര്യമില്ലായെന്നാണ് മായാവതി നല്‍കിയ വിശദീകരണം.
അതേസമയം മായാവതിയുടെ തീരുമാനം മദ്ധ്യപ്രദേശിലെ തങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ വിലയിരുത്തി.
Discussion about this post