ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ തന്ത്രികുടുംബം തത്കാലം പങ്കെടുക്കില്ലെന്ന് സൂചന . ഇന്ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന മഹാനാമജപ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പന്തളം കൊട്ടാരം അംഗങ്ങളും തന്ത്രികുടുംബവും പോകുകയാണ് .
ശബരിമല നിലപാടില്‍ അയവ് വരുത്തിയ സിപിഎം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു . ഇതിനായിത്തുള്ള ചര്‍ച്ചകള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിയോഗിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു . എന്നാല്‍ ഇതിനെക്കുറിച്ച് തങ്ങള്‍ക്കു യാതൊരു അറിവുമില്ല എന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു .
ഇന്ന് ചങ്ങനാശ്ശേരിയില്‍ എന്‍.എസ്.എസ്. കേന്ദ്രത്തില്‍ നടക്കുന്ന മഹാജപ ഘോഷയാത്രയ്ക്ക് പന്തളത്ത് ഉണ്ടായിരുന്നതിനേക്കാള്‍ വലിയൊരു വിശ്വാസികള്‍ എത്തി ചേരുമെന്നാണ് കണക്കുക്കൂട്ടല്‍ .
തന്ത്രികുടുംബം നേരിട്ട് പങ്കെടുക്കുന്ന ആദ്യ സമരപരിപാടിയാണ് ചങ്ങനാശ്ശേരിയില്‍ നടക്കുന്നത് . അതിനാല്‍ വിശ്വാസികള്‍ക്ക് വലിയൊരു ഊര്‍ജ്ജം കൈവരിക്കുമെന്ന് സംഘാടകര്‍ പറയുന്നു . സമരത്തിന് എന്‍.എസ്.എസ് നല്‍കിയിരിക്കുന്ന തുറന്ന പിന്തുണ ഓരോ സ്ഥലത്തും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ജനപിന്തുണ കൂടുവാന്‍ കാരണമായിട്ടുണ്ട് .
Discussion about this post