2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണോയെന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നു. സഖ്യത്തെ സംബന്ധിച്ച് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ ഒരു രേഖ കഴിഞ്ഞ ഒന്നര ദിവസമായി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഭിന്നത രൂക്ഷമായത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി സഹകരണം പാടില്ലായെന്ന വരി രേഖയില്‍ നിന്നും നീക്കം ചെയ്തുകൊണ്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്ന് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും ബംഗാള്‍ ഘടകം വാദിച്ചു. സഹകരണം പാടില്ലായെന്ന് വരി എടുത്ത് മാറ്റിയതിനാല്‍ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരണവും നീക്കുപോക്കും ആകാമെന്നാണ് അവരുടെ വാദം.
അതേസമയം ഇത് കൊണ്ട് തിരഞ്ഞെടുപ്പ് സഹകരണമല്ലാ ഉദ്ദേശിച്ചതെന്ന് പ്രകാശ് കാരാട്ട് പക്ഷം വാദിക്കുന്നു.
അതേസമയം കേരളത്തിലെ സി.പി.എം നേതാവായ വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്. ശക്തി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് വേഗം പോരായെന്നും അദ്ദേഹം കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ആശയ അടിത്തറ വിപുലീകരിക്കണമെന്ന് അഭിപ്രായവും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ കത്ത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
Discussion about this post