മീ ടു ക്യാമ്പയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷ്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫാണ് സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ട്വീറ്റിലൂടെയാണ് ടെസിന്റെ വെളിപ്പെടുത്തല്‍. നടന് തന്നോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചെന്നൈയിലെ ഹോട്ടലില്‍ വച്ച് ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണസമയത്താണ് വിവാദത്തിനിടയാക്കിയ സംഭവം ഉണ്ടാക്കിയത്.
ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് തന്നെ ശല്യപ്പെടുത്തി. പലതവണ മുകേഷ് തന്നെ മുറിയിലേക്ക് ക്ഷണിച്ചു. മുകേഷിന്റെ മുറിയ്ക്ക് അടുത്തേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നും ടെസ് പറയുന്നു. അന്നത്തെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രയാനെ ഫോണില്‍ വിളിച്ച് കാര്യം ധരിപ്പിച്ചു. അദ്ദേഹം ഇടപെട്ട് തന്നെ അവിടെ നിന്ന് മാറ്റിയെന്നും ടെസ് വെളിപ്പെടുത്തുന്നു. ഡെറക് ഒബ്രയാനോട് നന്ദി പറയുകയാണെന്നും ടെസ് ട്വീറ്റില്‍ പറയുന്നുണ്ട്. മുകേഷ് കുമാര്‍ എന്ന പേര് സഹിതമാണ് ടെസ് ജോസഫ് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ കുറിപ്പുകളില്‍ ഇത് നടന് മുകേഷാണെന്നും അവര്‍ വെളിപ്പെടുത്തുകയായിരുന്നു.ബോളിവുഡിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടര്‍ ആണ് ടെസ് ജോസഫ്.
I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.
— Tess Joseph (@Tesselmania) October 9, 2018
കോടിശ്വരന് എന്ന പരിപാടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ നടന്നത്. ഈ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു.സിപിഎം എംഎല്‍എകൂടിയായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിനെ വെട്ടിലാക്കും. സിനിമ താരസംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് മുകേഷ്.
Discussion about this post