ഓട്ടത്തില്‍ ലോക ചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ട് ഫുട്ബോളിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. അത്ലറ്റിക്സില് നിന്നും വിരമിച്ച് ശേഷം ഫുട്ബോള്‍ താരമാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച താരം ഓസ്ട്രേലിയയില്‍ നടന്ന എ-ലീഗ് മത്സരത്തിലാണ് രണ്ട് ഗോളുകള്‍ നേടിയത്. സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിന് വേണ്ടിയാണ് ഉസൈന്‍ ബോള്‍ട്ട് കളിച്ചത്. എതിര് ടീമായി മകാര്‍തര്‍ സൗത്ത് വെസ്റ്റ് യുണൈറ്റഡായിരുന്നു ഉണ്ടായിരുന്നത്. സൗഹൃദ മത്സരത്തിലായിരുന്നു ബോള്‍ട്ട് ഗോള്‍ നേടിയത്.
55ാം മിനിറ്റിലായിരുന്നു ബോള്‍ട്ട് ആദ്യ ഗോള്‍ നേടിയത്. പത്ത് മിനിറ്റിന് ശേഷം രണ്ടാമത്തെ ഗോളും താരം നേടി. താരം ഇട്ടിരുന്നത് 95ാം നമ്പര്‍ ജെഴ്സിയാിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ട് നേടിയ ലോക റെക്കോഡ് സമയത്തെ ചൂണ്ടിക്കാണിക്കുന്നതാണ് 95ാം നമ്പര്‍ ജെഴ്സി.
ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ബോള്‍ട്ട് നേരത്തെ പറഞ്ഞിരുന്നു.
https://www.youtube.com/watch?v=WnXHvNIfsIc
Discussion about this post