ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. പുല്‍വാമയിലെ ബാബ്ഗുഡ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഭീകരന് കൊല്ലപ്പെട്ടത്. ഭീകരന് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം പരിശോധനകള്‍ നടത്തിവരികയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് കശ്മീരില്‍ ഒരു ഹിസ്ബുള്‍ ഭീകരനെ കൊലപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
Discussion about this post