അഹമ്മദാബാദ്: ഇന്ത്യയിലെ പ്രസിദ്ധമായ ഗുജറാാത്തിലെ ശ്രീ സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഹിന്ദുക്കള്‍ അല്ലാത്തവര്‍ ക്ഷേത്രത്തിന്റെ നടത്തിപ്പുകരായ സോമനാഥ് ട്രസ്റ്റ് ജനറര്‍ മാനേജരുടെ അനുമതി വേണമെന്ന് നിര്‍ദ്ദേശം. ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്ന അഹിന്ദുക്കളായ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും ഇത്തരത്തില്‍ അനുമതി വാങ്ങണമെന്ന്ാണ് ട്രസ്റ്റിന്റെ തീരുമാനം.
ഗിര്‍ സോമനാഥ് ജില്ലയിലെ ക്ഷേത്രാങ്കണത്തില്‍ ഇത്തരം നോട്ടിസ് പതിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. സോമനാഥ് ജ്യോതിര്‍ലിംഗ് തീര്ത്ഥദാം ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്. ക്ഷേത്രം ജനറല്‍ മാനേജരില്‍ നിന്ന് അനുമതി വാങ്ങിയാല്‍ മാത്രമെ അഹിന്ദുക്കളെ ക്ഷേത്രദര്‍ശനത്തിന് അനുവദിക്കു എന്ന് നോട്ടിസില്‍ പറയുന്നു.
ഇന്ത്യയിലെ പന്ത്രണ്ട് ആദി ജ്യോതിര്ലിംഗില് പെടുന്നതാണ് പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം. 1951ല്‍ അന്നത്തെ പ്രസിഡണ്ട് ഡോക്ടര്‍ രാജേന്ദ്ര പ്രസാദാണ് നിലവിലുള്ള ക്ഷേത്രത്തിന്റെ ‘പ്രാണ്‍ പ്രതിഷ്ഠ’ നിര്‍വ്വഹിച്ചത്.
ഗുജറാത്ത് മുന്‍മുഖ്യമന്ത്രി കേശുഭായ് പട്ടേലാണ് നിലവില്‍ ശ്രീ സോമനാഥ ട്രസ്റ്റിന്റെ ചെയര്മാന്. പ്രധാനമന്ത്രി നരേന്ദ്രമോദി, എല്‍ കെ അദ്വാനി തുടങ്ങിയവര്‍ ട്രസ്റ്റിമാരാണ്. 1991ല്‍ എല്‍.കെ അദ്വാനി അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിനായി രഥയാത്ര ആരംഭിച്ചത് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നായിരുന്നു.
അതേസമയം ക്ഷേത്രത്തിലേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാന്‍ അനുമതി വേണമെന്ന വാര്‍ത്തയോട് ട്രസ്റ്റ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post