കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സർക്കാർ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജാമ്യ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴി എടുക്കാനിരിക്കേ ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് അന്ന് ജാമ്യം നിഷേധിച്ചത്. കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്ത പശ്ചാത്തലത്തിലാണ് ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായെത്തിയത്. രഹസ്യ മൊഴിയെടുത്ത സാഹര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് ബിഷപ്പ് ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post