പി.കെയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ മുന്നോട്ട് വെയ്ക്കുന്ന ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ‘ബേബി’. ആവേശം പകരുന്ന മുഹൂര്‍ത്തങ്ങളുള്ള ദേശാഭിമാനത്തിന്റെ സന്ദേശം പകരുന്ന ചിത്രം പൊതുവെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ എന്ന് വിലയിരുത്താം.
തീവ്രവാദത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയിലെ ഒരു വിംഗ് നടത്തുന്ന പോരാട്ടമാണ് ബേബിയുടെ പ്രമേയം. അക്ഷയ് കുമാര്‍ അടക്കം അഞ്ച് പേരുള്‍പ്പെടുന്ന സംഘം നടത്തുന്ന മിഷന് സംവിധായകന് നീരജ് പാണ്ഡെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രത്തിന് ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ആവേശം കൂടി പകരുമ്പോള്‍ കാണികള്‍ അറിയാതെ കയ്യടിച്ചുപോകും.
തീവ്രവാദികള്‍ക്കെതിരായ പോരാടുന്ന ഇന്ത്യന്‍ സുരക്ഷാസംഘത്തിന്റെ കഥ പല സിനിമകളും പ്രമേയമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നല്ല സമീപനം കൊണ്ടും, മികച്ച ചിത്രീകരണം കൊണ്ടും സ്വയം അടയാളപ്പെടുകയാണ് ബേബി എന്ന അധികം അവകാശവാദങ്ങളില്ലാതെ എത്തിയ ചിത്രം. ഒരു സംവിധായകന് എന്ന നിലയില്‍ വെനസ്ട്രയില് നിന്നും, സ്പെഷല്‍ 26 ല്‍ നിന്ന് നീരജ് പാണ്ഡെ മുന്നോട്ട് തന്നെ പോകുന്നു എന്ന് കാണിച്ചു തരുന്നുണ്ട് ബേബിയും
അക്ഷയ് കുമാറും അനുപം ഖേറും റാണയും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. നടി തപസിയുടെ കഥാപാത്രം ഇക്കൂട്ടത്തില്‍ എടുത്തു പറയണം. ഒരു ആക്ഷന്‍ ഹീറോ എന്ന നിലില്‍ അക്ഷയ് കുമാറിന്റെ കരുത്ത് ബേബിയില്‍ അതിന്റെ പാരമ്യതയില്‍ തന്നെ കാണാം. കരുത്തുറ്റ തിരക്കഥ, മികച്ച ഛായാഗ്രഹണം, എന്നിവ എടുത്തു പറയണം. ക്ലൈമാക്സില്‍ കടന്നുവരുന്ന ക്ലീഷേ പക്ഷേ..ചിത്രം പകരുന്ന സന്ദേശത്തിന് പിന്നില്‍ അത്ര കാര്യമാക്കാനില്ല. ഇതൊഴിച്ചാല്‍ എല്ലാ രംഗത്തും ബേബി, ഒരു നല്ല കൊമേഴ്സ്യല്‍ ചിത്രം എന്ന് അടിവരയിടുന്നു.
മുസ്ലിം തീവ്രവാദവും ഭീകരതയും പ്രമേയമാകുന്നു എന്നത് ചില കേന്ദ്രങ്ങളെങ്കിലും സിനിമയെ വിവാദമാക്കാന്‍ ഇടയുണ്ട്. എന്നാല്‍ രാജ്യസ്നേഹിയായ ഒരാളും ഈ വിവാദങ്ങള്‍ക്ക് പിറകെ പോകില്ലെന്നുറപ്പ്. ചിത്രത്തിന് പാക്കിസ്ഥാനില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയെന്നാണ് പുതിയ വാര്‍ത്ത. ഒരു മതവിഭാഗത്തെ മോശമാക്കി ചിത്രീകരിക്കുന്നു, ചീത്ത കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേരു നല്കിയിരിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പാക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങള്‍ അത്ര പ്രസക്തമാകാന്‍ സാധ്യതയില്ല. പ്രത്യേകിച്ചും പി.കെ ഉയര്‍ത്തിയ ആവിഷ്ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടെ കൂടെ പശ്ചാത്തലത്തില്‍.
Discussion about this post