മുസ്ലീം രാഷ്ട്രമായ ബംഗ്ലാദേശിലെ ഹിന്ദുമത വിശ്വാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും ഹൈന്ദവ ജനസംഖ്യയില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവിനെപറ്റിയുമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗൈനസറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ ഹിന്ദു ജനത നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്നും മുഖപത്രത്തില്‍ പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം ബംഗ്ലാദേശിലെ ഹൈന്ദവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 8.6 ശതമാനമായിരുന്നു. എന്നാല്‍ 1981ന് ഇത് 12.13 ശതമാനമായിരുന്നു എന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിലെ ഹൈന്ദവര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെ പറ്റിയും വിഭജനത്തിനു ശേഷം ഹിന്ദുക്കളെ രാജ്യത്തുനിന്നും നാമാവശേഷമാക്കാന്‍ അവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങള്‍ നടത്തിയ ശ്രമങ്ങളെ പറ്റിയും ലേഖനത്തില്‍ വിശദീകരിക്കുന്നു. ബംഗ്ലാദേശിലെ ഈ അവസ്ഥ സമീപ പ്രദേശങ്ങളായ പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളേയും സാരമായി ബാധിക്കുന്നു എന്നും ലേഖനം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 6,7 തീയ്യതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കാനിരിക്കെ അദ്ദേഹത്തിനുള്ള ഓര്‍മ്മപ്പെടുത്തലായാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകില്ല എന്ന് മോദി ഉറപ്പുവരുത്തണമെന്ന് ദക്ഷിണ ബംഗയിലെ ആര്‍എസ്എസ് നേതാവ് ബിദ്യുത് മുഖര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മോദിയെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നുണ്ട്.
Discussion about this post