വടക്കന്‍ കാശ്മീരിലെ ബാരാമുള്ളയിലെ പാക്ക് അധീന കാശ്മീരില്‍ അതിര്‍ത്തികടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനി ഭീകരര്‍ സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കരസേനയുടെ ഒരു തിരച്ചില്‍ സംഘം പതിവു റോന്തുചുറ്റലിനിടെയാണ് ഇവരെ കണ്ടെത്തിയത്.
സൈന്യത്തിന്റെ കണ്ണില്‍പ്പെട്ടപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തു . തിരിച്ചുള്ള വെടിവയ്പ്പില്‍ മൂന് ഭീകരര്‍ കൊല്ലപ്പെട്ടു. തോക്കുകളും തിരകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രദേശം മുഴുവന്‍ സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. പാക്കിസ്ഥാന് അധീശ കാശ്മീരിലെ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളില്‍ ഏതാണ്ട് മുന്നൂറോളം ഭീകരരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ തയ്യാറായിരിയ്ക്കുന്നത്.ശൈത്യകാലത്തിനു മുന്നേ കനത്ത മഞ്ഞുവീഴ്ച തുടങ്ങുന്നതിനു മുന്‍പായി അതിര്‍ത്തികടക്കാന്‍ അവര്‍ പരമാവധി ശ്രമിയ്ക്കുമെന്ന് വിവരങ്ങള്‍ കിട്ടിയതായി മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതീവ ജാഗ്രത വേണ്ട ഈ അവസ്ഥയില്‍ ഏത് വിധ നുഴഞ്ഞുകയറ്റവും തടയാന്‍ നമ്മുടെ സൈനികര്‍ ഇരുപത്തിനാലു മണിക്കൂറും അതിര്‍ത്തിയില്‍ റോന്തുചുറ്റുകയാണ്.
Discussion about this post