ഹിമാലയത്തിന്റെ ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള നാല് കൊടുമുടികള്‍ ഇനി അറിയപ്പെടുക അടല്‍ ബിഹാരി വാജ്പേയിയുടെ നാമത്തില്‍ .
റക്തന് താഴ്വരയിലെ സുദര്ശന് , സയ്ഫി കൊടുമുടികള്‍ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കൊടുകുമുടികള്ക്ക് അടല്‍ 1,2,3,4 എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത് . ഗംഗോത്രി ഹിമാനിയുടെ വലത് ഭാഗത്ത് 6,557 , 6,566, 6,610,6,100 മീറ്ററുകളിലാണ് കൊടുമുടികളുടെ സ്ഥാനം . ഹിമാലയന്‍ പര്‍വതാരോഹണ സംഘമാണ് കൊടുമുടികള്‍ക്ക് പേര് നിര്‍ദേശിച്ചത് .
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പ്രിന്‍സിപ്പല്‍ കേളോണല് അമിത് ബിഷ്ടാന്റെ നേതൃത്വത്തിലുള്ള സംഘം ഓരോ കൊടുമുടിയിലും ദേശീയ പതാക നാട്ടിയിരുന്നു . എന്ഐഎമ്മും , ടൂറിസം വകുപ്പും സംയുക്തമായിട്ടായിരുന്നു സാഹിസയാത്ര സംഘടിപ്പിച്ചത് .
Discussion about this post