ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയത്ത് ഒരു വേറിട്ട പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചെന്നൈ മണിപാക്കം സ്വദേശിനി പദ്മപൂര്‍ണി. ഒന്‍പത് വയസ്സുള്ള പദ്മപൂര്‍ണി ഒരു ബാനര്‍ പിടിച്ചാണ് സന്നിധാനത്തിന് സമീപം പ്രതിഷേധം നടത്തിയത്. ‘ എനിക്ക് 9 വയസ്സ്. ഞാന്‍ മൂന്നാമത്തെ തവണയാണ് ശബരിമലയില്‍ വരുന്നത്. ഇനി 41 കൊല്ലങ്ങള്‍ക്ക് ശേഷം 2058ല്‍ മാത്രമെ ഞാന്‍ ശബരിമലയില്‍ വരുകയുള്ളു,’ ബാനറില്‍ ഈ വാക്കുകളായിരുന്നു ഉണ്ടായിരുന്നത്.
പദ്മപൂര്‍ണിയുടെ കൂടെ അച്ഛന് വിജയകുമാര്‍, മുത്തശ്ശിമാരായ പത്മ, അഭയമ്മാള്, ചിറ്റപ്പന് രാജരാജന് തുടങ്ങിയവരും ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെങ്കിലും 50 വയസ്സാകാതെ ദര്‍ശനത്തിനില്ലെന്ന് പദ്മപൂര്‍ണി വ്യക്തമാക്കി.
Discussion about this post