മഹാരാഷ്ട്രയിലെ ആദ്ധ്യാത്മിക നേതാവിന്റെ ആശ്രമം എന്‍സിപി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവത്തില്‍ മഹാരഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസ് അന്വേഷണം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് രത്നാകര്‍ മഹാരാജ് എന്ന ആദ്ധ്യാത്മിക നേതാവിന്റെ ആശ്രമം എന്‍സിപി നേതാവ് ആശിഷ് ഡാംലേയുടം നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഇവര്‍ ആശ്രമത്തിലെ അന്തേവാസികളെ ആക്രമിക്കുകയും ഒരു ലക്ഷം രൂപയോളം കൊള്ളയടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post