വൈക്കത്ത് ആര്.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ബി.ജെ.പി വൈക്കം താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സമൂഹമാധ്യമത്തില്‍ പ്രതികരിച്ച വിദ്യാര്‍ഥിനിയെ ചിലര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് വൈക്കത്ത് സിപിഎം-ആര്.എസ്.എസ് സംഘര്‍ഷം നടന്നിരുന്നു. മര്‍ദ്ദനം നടത്തിയ യുവാവിന്റെ വീട്ടിന് നേരെ സി.പി.എം ജാഥ് നടത്തിയിരുന്നു. ഇത് കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു. സി.പി.എം, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്.എസ്.എസ് കാര്യാലയത്തിനുനേരെ കല്ലേറ് ഉണ്ടായാരിുന്നു. ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്.
Discussion about this post