ഡല്‍ഹി:ഒബാമയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ ട്വീറ്റിലൂടെ ഐസിസ് ആഹ്വാനം.
‘അല്ലാഹുവിന്റെ ശത്രു ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നു.ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബോംബ് നിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ളവരാണ്,അതുകൊണ്ട് ഒബാമയുടെ സന്ദര്‍ശനസമയത്ത് കാര്‍ ബോംബ് സ്ഫോടനം ഒരു നല്ല തന്ത്രമായിരിക്കും. ജനുവരി 19ന് മാഗ്നെനെറ്റ്ഗ്യാസ് എന്ന പേരിലുള്ള ട്വീറ്ററില്‍ ആണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഐസിസ് പോരാളിയായ സഹീന്‍ താങ്കി എന്ന താനെ സ്വദേശിയായ ഐസിസ് അനുഭാവിയായ യുവാവിന്റെ പേരിലുള്ള ട്വീറ്റര്‍ അക്കൗണ്ടിലും സമാനമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇസ്ലാമിക സ്റ്റേറ്റിനായുള്ള പോരാട്ടത്തില്‍ ചാവേര്‍ സംഘത്തില്‍ ഉള്‍പ്പെട്ട സഹീന്‍ താങ്കി കൊല്ലപ്പെട്ടതായാണ് സൂചന. ഈ പോസ്റ്റുകള്‍ നിലവില്‍ നീക്കം ചെയ്ത നിലയിലാണ്.
ഇസ്ലാമിക സ്റ്റേറ്റിനായുള്ള പോരാട്ടത്തില്‍ പങ്കാളികളായ താനെയില്‍ നിന്നുള്ള നാല് യുവാക്കളില്‍ ഒരാളാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ സംശയം.
അമ്മന്താണ്ടേല്,ഫഹദ് ഷെയ്ഖ്,അരീബ് മജീദ്,സഹീബ് താങ്കി എന്നിവരാണ് താനെയില്‍ നിന്നുള്ള നാലു യുവാക്കള്‍. അരീബ് ഇപ്പോള്‍ ഇന്ത്യയില്‍ ജയിലിലാണ്. സഹീന്‍ താങ്കി പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായും സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഫഹദ്,അമ്മന്‍ എന്നവരില്‍ ഒരാളാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് പോലിസ് സംശയിക്കുന്നത്.
ഒബാമയ്ക്കെതിരെ ഭീഷണി മുഴക്കിയ അക്കൗണ്ടിന്റെ വിശദ വിവരങ്ങള്‍ ശേഖരിച്ചു വരികയാണന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post