ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്കാന് ഇത്തവണ അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31ന് സാധിക്കുമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കീ ബാത്തി’ലൂടെ അറിയിച്ചു. ഒക്ടോബര്‍ 31ന് ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതായിരിക്കും. അതേദിവസം സംഘടിപ്പിക്കുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി’ എന്ന പരിപാടിയില്‍ എല്ലാ യുവജനങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ശനിയാഴ്ച കാലാള്‍പ്പട ദിനാഘോഷം നടത്തിയ കാര്യവും മോദി ‘മന് കീ ബാത്തി’ലൂടെ പറഞ്ഞു. മുന്‍ ആഭ്യന്തര വകുപ്പ മന്ത്രി കൂടിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ നീങ്ങാന്‍ പറഞ്ഞ ദിവസമാണ് കാലാള്‍പ്പട ദിനമായി ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുത്ത് വിജയികളായവരെ മോദി അഭിനന്ദിക്കുകയും ചെയ്തു. മോദി പാരാ കായിക താരങ്ങളെ കണ്ടിരുന്നുവെന്നും പ്രതിസന്ധികളെ മറികടക്കാനുള്ള അവരുടെ ആവേശത്തെ അഭിനന്ദിച്ചുവെന്നും പറഞ്ഞു.
അതേസമയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതിവിധിക്ക് വേണ്ടി ഇന്ത്യ തങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദിവാസികള്‍ ചെടികളെയും മരങ്ങളെയും ആരാധിച്ച് പോന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവരില്‍ നിന്നും പ്രചോദനം ഉള്‍ക്കോണ്ട് വേണം നമ്മള് കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന നവംബര്‍ 11 ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 100ാം ഓര്‍മ്മ ദിവസമാണെന്നും ഇന്ത്യയുടെ ജവാന്മാര് ധീരതയോടെയായിരുന്നു അന്ന് പോരാടിയതെന്നും അവര്‍ ആരുടെയും മുന്നില്‍ രണ്ടാമരല്ലായെന്ന് തെളിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post