ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ താഴെ ഇറക്കിയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ത്രിപുരയില്‍ ഇടത് സര്‍ക്കാരിനെ താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
താഴെയിറക്കുമെന്ന പറഞ്ഞത് ഫിസിക്കലി കസേരയില്‍ നിന്ന് വലിച്ചിടുമെന്നല്ല മറിച്ച് അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണെന്ന് അദ്ദേഹം പറയുന്നു. അമിത് ഷായുടെ ഇതുവരെ തെറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ എതിരാളികളെ ഭയപ്പെടുത്തുന്നവയാണെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ കാണിക്കുന്ന വെപ്രാളം ഈ ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനര്‍ത്ഥം ഫിസിക്കലി കസേരയില്‍ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയന്. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.
https://www.facebook.com/KSurendranOfficial/posts/1963997143684912?__xts__[0]=68.ARAhmv2tzPbt3qL2oog2fMF-H0NiZosnQeMD6cYJNyddrQgHfMFyIo6S-5p0cqeDkAG-oG2uCoZS4vIWt59PHuAaMqy4AYO9IX7AMTW-dieOCTcJa5Ll7G5DOQs8-j5spjThtciEJ5JS6w7tJqDoO-T2-cjm9_F-XglnzCRhF7lqlQrG8OirkYBKeV-jOXMsBfBSSgkwEQ3c59HYmpoEEds&__tn__=-R
Discussion about this post