യോഗയിലും ആയൂര്‍വ്വേദത്തിലും സഹകരിച്ച പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ജപ്പാനും പദ്ധതിയിട്ടു. പതിമൂന്നാമത് ഇന്ത്യ-ജപ്പാന് ഉച്ചകോടിയിലാണ് ഇതേപ്പറ്റിയുള്ള തീരുമാനമെടുത്തത്.
ഇന്ത്യയുടെ ആയുഷ് മന്ത്രാലയവും ജപ്പാന്റെ സര്‍ക്കാരും തമ്മില്‍ ഇതിന് വേണ്ടി ഒരു സഹകരണ പത്രത്തില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യപരിപാലനം ഉറപ്പ് വരുത്താന്‍ വേണ്ടിയാണീ പദ്ധതി.
അതേസമയം ഇന്ത്യയുടെ ആരോഗ്യമന്ത്രാലയവും ജപ്പാന്റെ ആരോഗ്യമന്ത്രാലയവും മറ്റൊരു സഹകരണ പത്രത്തിലും ഒപ്പിട്ടിട്ടുണ്ട്. ദേശീയ ആരോഗ്യ സംരക്ഷണ മിഷനിലെ പറഞ്ഞിട്ടുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം നടത്തുന്നതായിരിക്കും. അടിസ്ഥാന ആരോഗ്യ പരിപാലനം, പകര്‍ച്ചവ്യാധി തടയുക, ശുചിത്വം തുടങ്ങിയ മേഖലകളിലായിരിക്കും സഹകരണം നടക്കുക.
അതേസമയം ജപ്പാന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെയും ഇന്ത്യയുടെ ആരോഗ്യ പരിപാലന പദ്ധതികളെയും തമ്മില്‍ യോജിപ്പിക്കാനുള്ള പദ്ധതിയെപ്പറ്റി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.
Discussion about this post