മറ്റൊരു വ്യക്തിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് നിബന്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . പണം അടക്കുന്ന ചലാനില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ് അല്ലെങ്കില്‍ സമ്മതപത്രമോ നിര്‍ബന്ധമാക്കി . അല്ലെങ്കില്‍ പണം അടക്കാന്‍ വരുന്ന വ്യക്തിക്ക് പാന്‍കാര്‍ഡ് ആയിട്ട് ബാധിപ്പിച്ച എസ്.ബി.ഐ അക്കൗണ്ട് വേണമെന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .
ബാങ്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പ് തടയാനാണ് ഇത്തരമൊരു നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം . അക്കൗണ്ട് ഉടമ അറിയാതെ ഒരു ഇടപാടും നടക്കാന്‍ പാടില്ല . സംശയമുള്ള അക്കൗണ്ട് പരിശോധിക്കുമ്പോള്‍ ഇടപാടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്കുവാന് ഉടമയ്ക്ക് കഴിയണം . അത് പോലെ തന്നെ ബ്രാഞ്ചുകള്‍ വഴി അക്കൗണ്ടില്‍ പണം നിഷേപിക്കുന്നത് പോലെയുള്ള ഇടപാടുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തി നെറ്റ് ബാങ്കിംഗ് പോലെയുള്ള പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നൊരു ലക്ഷ്യംകൂടി ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട് .
ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എസ് ബി ഐ ശാഖകള്‍ക്ക് അയച്ചിട്ടുണ്ട് . ബാങ്കിലെത്തുന്ന ഇടപാടുകാരുടെ അറിവിനായി ബ്രാഞ്ചുകളില്‍ ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് .
Discussion about this post