ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ വേണ്ടി പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയും പാക്കിസ്ഥാന് ഇന്റലിജന്‍സ് സംഘടനയായ ഐ.എസ്.ഐയും ചേര്‍ന്ന് നേപ്പാളിലും ബംഗ്ലദേശിലും നീക്കങ്ങള്‍ നടത്തുന്നുവെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പാക്കിസ്ഥാന് എംബസിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ കുറച്ച് നാളുകള്‍ മുമ്പ് നേപ്പാളിലെ മൊരംഗ് ജില്ലിയലെ ബിരത്നഗര്‍ സന്ദര്‍ശിച്ച് അവിടെ രണ്ട് ഇസ്ലാമിക എന്‍.ജി.ഓകള്‍ ആരംഭിച്ചിരുന്നു. ഇത് നടത്തുന്നത് ലഷ്കര്‍-ഇ-തൊയ്ബയാണെന്നാണ് പറയപ്പെടുന്നത്
നേപ്പാളില്‍ നിന്നും ഭീകരരെ റിക്രൂട്ട് ചെയ്ത് ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്താനാണ് ഇങ്ങനെയൊരു നീക്കമെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വിലയിരുത്തുന്നു. നേപ്പാള-ഇന്ത്യ അതിര്‍ത്തിയിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഇന്ത്യ പരാമര്‍ശം നടത്തിയിരുന്നു.
അതേസമയം ബംഗ്ലദേശിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷനും ഇന്ത്യയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ പറയുന്നു. ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് നടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐ.എസ്.ഐ പ്രവര്‍ത്തകര്‍ ബംഗ്ലാദേശിലെ ഭീകര സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും ബംഗ്ലാദേശിലം ഭീകര സംഘടനകള്‍ക്ക് വേണ്ടി 100 പുതിയ റിക്രൂട്ടുകള്‍ക്ക് പരിശീലനം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.
പാക്കിസ്ഥാന്റെ ഈ നീക്കത്തെ ബംഗ്ലാദേശും അപലപിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള നയതന്ത്രജ്ഞരില്‍ പലരും ഐ.എസ്.ഐ ചാരന്മാരാണെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നു.
ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത്-ഉല്-മുജാഹിദ്ദീന്‍ (ജെ.എം.ബി) ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും ഇന്ത്യ ആരോപിക്കുന്നു.
Discussion about this post