ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്നുമുതല്‍ പ്രാബല്യത്തില്‍ . കര്‍ശനവ്യവസ്ഥകള്‍ ചുമതിയതോടെ ഇറാന് പ്രതിരോധം തീരത്ത് റഷ്യയും രംഗത്തെത്തി .
ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യു.എസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ട്രംപ് ട്വിറ്റെര്‍ വഴി അറിയിച്ചിരുന്നു . 2015 ലെ വ്യവസ്ഥ അനുസരിച്ച് ആണവ സമ്പുഷ്ടികരണ പദ്ധതികള്‍ നിറുത്തിവെയ്ക്കണമെന്നായിരുന്നു . എന്നാല്‍ പദ്ധതികളുമായി ഇറാന് മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ മെയില്‍ യു.എസ് കരാറില്‍ നിന്നും പിന്മാറി .
തുടര്‍ന്നാണ് ഉപരോധം പുനസ്ഥാപിക്കുവാനുള്ള ശ്രമം അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായത് . ഇത്തരമൊരു നീക്കം വഴി ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍ .
ഇറാനെതിരെ പ്രതിരോധം ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യയുള്‍പ്പടെയുള്ള എട്ടുരാജ്യങ്ങള്ക്ക് ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട് .
Discussion about this post