നൊബേല്‍ ജേതാവ് മലാല യൂസഫ്സായിയെ ആക്രമിച്ച പത്ത് താലിബാന് ഭീകരരില്‍ എട്ട് പേരെയും പാക്കിസ്ഥാന് രഹസ്യമായി വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ വിട്ടയച്ചുവെന്ന് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഇവരെ മോചിപ്പിച്ചതെന്ന് പാക്ക് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ഈ വര്‍ഷം ഏപ്രിലില്‍ ആണ് മലാലയെ ആക്രമിച്ച കേസില്‍ 10 താലിബാന് ഭീകരരെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സുലൈമാന്‍, ഇര്ഫാന്, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അദ്നാന്, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് കോടതി ശിക്ഷവിധിച്ചത്. പത്തുപേരും കൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് പങ്ക് ജഡ്ജിക്ക് മുന്നില്‍ തുറന്നു പറഞ്ഞുവെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനു ശേഷം ഇവര്‍ അപ്പീലിനു ശ്രമിച്ചെന്നാണ് പാക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്കൂളില്‍ പോകാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചതിന് 2012ല്‍ 15 വയസ്സുള്ളപ്പോഴായിരുന്നു സ്വാത് താഴ്!വരയില്‍ വച്ച് മാലാലയെ താലിബാന് ഭീകരര്‍ വെടിവെച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് വെടിയേറ്റ മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ അന്താരാഷ്ട്രമുഖമായി മലാല മാറി. കഴിഞ്ഞ തവണത്തെ നൊബേല്‍ സമ്മാനവും മലാലയെ തേടിയെത്തി.
Discussion about this post