കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ വാട്സാപ്പ് വിവാദത്തിൽ സിപിഎമ്മിൽ തർക്കം മുറുകുന്നു. മേയർ അഡ്മിനായ ഗ്രൂപ്പിൽ പാർട്ടി ഏരിയാ കമ്മിറ്റി അംഗമായ കൗൺസിലർ മറ്റൊരു പാർട്ടി നേതാവിന്റെ അശ്ലീല സംഭാഷണം പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദമാണ് പുകയുന്നത്. ആഭ്യന്തര വിഷയം രൂക്ഷമായതിനെ തുടർന്ന് മേയർ ഇ.പി ലത പൊലീസിൽ പരാതി നൽകി.
യു.ഡി.എഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഗ്രൂപ്പിലായിരുന്നു സന്ദേശം പോസ്റ്റ് ചെയ്തത്.പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളും തമ്മിലടികളും ഈ സന്ദേശത്തിൽ പറയുന്നുണ്ട്. സന്ദേശത്തിനൊപ്പം ചില വീഡിയോ ക്ലിപ്പുകളും പിന്നീട് പ്രചരിച്ചിരുന്നു.
ഇതിനെതിരെ യുഡിഎഫ് പരാതി നൽകാൻ തീരുമാനിച്ചതോടെയാണ് മേയർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.എന്നാൽ അശ്ലീല സന്ദേശമിട്ടതാരെന്ന് മേയർ പരാതിയിൽ പറയുന്നില്ല. അതേസമയം കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കൗൺസിലറെ പൊലീസ് ചോദ്യം ചെയ്തു.
പാർട്ടിയുടെ കൗൺസിലർമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജൻ അന്ത്യശാസനം നൽകിയിരുന്നു.എന്നാൽ ഇത് മറികടന്നാണ് മേയർ പരാതി നൽകിയത്.
Discussion about this post