ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട് . റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വെചാകും അനൗദ്യോഗിക ചര്‍ച്ച എന്നാണു സൂചന . അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റഷ്യ മുന്‍കൈ എടുത്ത ചര്‍ച്ചയിലാണ് ഇന്ത്യയും പങ്കു ചേരുന്നത് .
അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും കൊണ്ട് വരുവാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്ന് വിദേശകാര്യ വ്യക്താവ് രവീഷ് കുമാര്‍ പറഞ്ഞു .
ഇന്ത്യയ്ക്ക് പുറമേ അമേരിക്ക , പാക്കിസ്ഥാന് , ചൈന എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട് . മുന്‍ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ടി.സി.എ രാഘവന് , അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിംഹ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് .
Discussion about this post