കശ്മീരിനെ കുറിച്ചും ജിഹാദി ഭീകരതയെ കുറിച്ചും എഴുതിയതിനെതിരെ ബിജെപിയുടെ രാജ്യസഭാ എംപി തരുണ്‍ വിജയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വധഭീഷണി. ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്കും പരവര്ത്തവനം വ്യാപിപ്പിക്കുന്നു എന്ന ആശങ്കകള്‍ ബലപ്പെടുത്തുന്നതാണ് സംഭവം. ഇ മെയില്‍ വഴിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസിയെയും വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
സൈബര്‍ സെല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രോക്സി സര്‍വറുകള്‍ ഉപയോഗിച്ചാവാം ഭീകരര്‍ ഹാക്കിംഗ് നടത്തിയിരിക്കുന്നത് എന്നതിനാല്‍ വ്യക്തമായി ഐപി വിലാസം പിന്തുടരാന് സാധിച്ചില്ല. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുളളതെന്ന് കരുതുന്ന ഐപി വിലാസം നല്കാന് പോലീസ് യാഹൂവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2013 ല്‍ കശ്മീരി മുജാഹിദീന്‍ എന്ന ഭീകരസംഘടയില്‍ നിന്ന് തരുണിന് വധഭീഷണിയുണ്ടായിരുന്നു. തരുണിനെ കഴുത്തറത്ത് കൊല്ലുമെന്നായിരുന്നു ഭീഷണി. 2011 ല്‍ ഇന്ത്യന്‍ മുജാഹിദീനും തരുണിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.
Discussion about this post