പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ കേരള സര്‍വകലാശാലയിലെ ജോലി അനധികൃതമായി സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് ആരോപണം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താല്‍ക്കാലിക തസ്തികയിലാണ് നിലവില്‍ ഇവര്‍ക്ക് ജോലി. ഈ തസ്തുക സ്ഥിരപ്പെടുത്താനാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇത് മന്ത്രിയുടെ ഭാര്യയ്ക്ക് വേണ്ടിയാണെന്ന് ആരോപണമുണ്ട്.
വിവിധ സ്വാശ്രയ കോഴ്സുകളുടെ ഏകോപനമാണ് ഈ തസ്തികയുടെ ദൗത്യം. ഇതിലേക്ക് കഴിഞ്ഞ മേയിലായിരുന്നു സുധാകരന്റെ ഭാര്യയെ നിയമിച്ചത്. അന്നത് വലിയ വിവാദമായിരുന്നു. തസ്തികയുടെ അടിസ്ഥാന യോഗ്യത ബികോമാണ്. മാര്‍ക്ക് 50 ശതമാനം. ജൂബിലി നവപ്രഭയ്ക്കുള്ളത് അതേ ബിരുദവും മാര്‍ക്കുമാണ്. ഇത് കൂടാതെ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയര്‍ ചെയ്തവര്‍ തന്നെ വേണമെന്നും നിബന്ധനയുണ്ട്.
അതേസമയം തസ്തിക സ്ഥിരപ്പെടുത്തുമ്പോള്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് അവരില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പെന്നാണ് കേരള സര്‍വകലാശാലയുടെ വിശദീകരണം.
Discussion about this post