രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലൂടെ പോകുന്ന പ്രത്യേക തീവണ്ടിയായ ശ്രീ രാമായണ എക്സപ്രസ് ഇന്ന് യാത്ര തുടങ്ങും. സ്ഥലങ്ങളില്‍ ശ്രീലങ്കയും ഉള്‍പ്പെടുന്നതായിരിക്കും.
ഡല്‍ഹിയില്‍ നിന്നും തുടങ്ങുന്ന ട്രെയിന്‍ അയോദ്ധ്യ, ഹനുമാന് ഗര്‍ഹി, രാംകോട്ട്, കനക് ഭവാന് ക്ഷേത്രം, നന്ദിഗ്രാം, സീതാമര്‍ഹി, ജനക്പൂര്‍, വാരണാസി, രാമേശ്വരം തുടങ്ങിയ പ്രദേശങ്ങളിലൂടെ പോകുന്നതായിരിക്കും. പതിനാറ് ദിവസങ്ങള്‍ നീണ്ട് നില്ക്കുന്ന യാത്ര ഇന്ത്യന്‍ റെയില്‍വെ നടത്തുന്ന ഒരു ടൂര്‍ പാക്കേജാണ്.
തീവണ്ടിയുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ ഒരു ട്വീറ്റ് ഇട്ടിട്ടുണ്ട്.
भगवान श्री राम में आस्था रखने वाले करोड़ों श्रद्धालुओं के लिए खुशखबरी, आज से शुरू होने जा रही स्पेशल टूरिस्ट ट्रेन "श्री रामायण एक्सप्रेस" अयोध्या, चित्रकूट, रामेश्वरम जैसे उन तमाम महत्वपूर्ण जगहों पर जाएगी जिनका संबंध भगवान श्री राम और रामायण से है। pic.twitter.com/RFcW67CLNI
— Piyush Goyal (मोदी का परिवार) (@PiyushGoyal) November 14, 2018
അതേസമയം ശ്രീലങ്കയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ പ്രത്യേകമായി പണം നല്‍കേണ്ടതായിരിക്കും. ഇവര്‍ക്ക് ചെന്നൈയില്‍ നിന്നും കൊളംബോയിലേക്ക് വിമാന മാര്‍ഗ്ഗം പോകാന്‍ സാധിക്കുന്നതായിരിക്കും. 800 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ശ്രീ രാമായണ എക്സപ്രസ്.
Discussion about this post